Ummaye chodichu lyrics

ഉമ്മയെ ചോദിച്ചു പൊന്നും മോള് കരയല്ലേ..
നിന്റെ ഉപ്പയുടെ ഖൽബിനുള്ളിൽ
തീ പടർത്തീടല്ലെ..
ഉമ്മയെ കണ്ടിട്ടെനിക്ക്
പൂതി തീർന്നിട്ടില്ല
ഉമ്മ നൽകി പോറ്റുവാൻ ഉമ്മച്ചി വന്നതില്ലാ
ഉമ്മയെ ചോദിച്ചു പൊന്നും മോള് കരയല്ലേ
നിന്റെ ഉപ്പയുടെ ഖൽബിനുള്ളിൽ
തീ പടർത്തീടല്ലെ..


അല്ലലേൽപ്പിക്കാ..തെ നിന്നെ
പോറ്റിടാം പൂമോ..ളെ..
അല്ലലേൽപ്പിക്കാ..തെ നിന്നെ
പോറ്റിടാം പൂമോ..ളെ.
എൻ മുല്ലയെ ഉറക്കുവാൻ
പൊന്നുമ്മ വന്നിടും നാ..ളെ..
എങ്ങു പോയെന്റുമ്മ
യെന്നിന്നാരറിഞ്ഞിടുന്നു
ഉമ്മയെ ചോദിക്കുകിൽ ഉപ്പ കരഞ്ഞിടുന്നു..


വിണ്ണിലമ്പിളി പോ..ൽ ചിരിക്കും
എന്റെ കണ്മണിയല്ലേ..
വിണ്ണിലമ്പിളി പോ..ൽ ചിരിക്കും
എന്റെ കണ്മണിയല്ലേ.
നിൻ കണ്ണു നനയും നേരം
ഉപ്പാൻറുള്ളു തകരുകയില്ലേ..
ഉമ്മയെ കാണിച്ചു തന്നാൽ മോൾ ഇനി കരയൂല
എന്തു തന്നാലും എനിക്കെന്റുമ്മയാവുകയില്ല


ഉപ്പയില്ലേ ഉമ്മയെന്തിന്
എന്റെ പൊന്നും മോ..ൾക്ക്..
ഉപ്പയില്ലേ ഉമ്മയെന്തിന്
എന്റെ പൊന്നും മോ..ൾക്ക്.
കളിക്കോപ്പു വാങ്ങി കൂട്ടി
വച്ചതൊക്കെയും ഇന്നാർക്ക്..
ഉപ്പ പോരാ ഉമ്മ തന്നെ വേണമെന്നും മോൾക്ക്
ഉപ്പ കൊണ്ട് പോണമെന്റുമ്മാന്റരികിലേക്ക്

ഉമ്മയെ ചോദിച്ചു പൊന്നും മോള് കരയല്ലേ..
നിന്റെ ഉപ്പയുടെ ഖൽബിനുള്ളിൽ
തീ പടർത്തീടല്ലെ..
ഉമ്മയെ കണ്ടിട്ടെനിക്ക്
പൂതി തീർന്നിട്ടില്ല
ഉമ്മ നൽകി പോറ്റുവാൻ ഉമ്മച്ചി വന്നതില്ലാ
ഉമ്മയെ ചോദിച്ചു പൊന്നും മോള് കരയല്ലേ..
നിന്റെ ഉപ്പയുടെ ഖൽബിനുള്ളിൽ
തീ പടർത്തീടല്ലെ..

അഭിപ്രായങ്ങളൊന്നുമില്ല: