മിഅറാജ് രാവിലെ കാറ്റേ
മരുഭൂ തണുപ്പിച്ച കാറ്റേ.....
മിഅറാജ് രാവിലെ കാറ്റേ
മരുഭൂ തണുപ്പിച്ച കാറ്റേ
മിഅറാജ് രാവിലെ കാറ്റേ
മരുഭൂ തണുപ്പിച്ച കാറ്റേ
കരളിൽ കടക്കുന്ന കടലായ് തുടിക്കുന്ന
കുളിരിൽ കുളിക്കുന്ന കാറ്റേ
മിഅറാജ് രാവിലെ കാറ്റേ
മരുഭൂ തണുപ്പിച്ച കാറ്റേ
പുരുഷാന്തരങ്ങൾക്കു പൗരുഷം നൽകിയ
പുരുഷന്റെ കഥകൾ പറഞ്ഞാട്ടെ
പുരുഷാന്തരങ്ങൾക്കു പൗരുഷം നൽകിയ
പുരുഷന്റെ കഥകൾ പറഞ്ഞാട്ടെ
മുത്തിലും മുത്തായ മുത്ത് മുഹമ്മദിൻ
മുത്തിലും മുത്തായ മുത്ത് മുഹമ്മദിൻ
സത്യത്തിൻ ഗീതം മൊഴിഞ്ഞാട്ടെ
സത്യത്തിൻ ഗീതം മൊഴിഞ്ഞാട്ടെ
മിഅറാജ് രാവിലെ കാറ്റേ
മരുഭൂ തണുപ്പിച്ച കാറ്റേ
സ്വർഗ്ഗപ്പൂന്തോട്ടത്തിൽ
പാർക്കും ബുറാക്കല്ലേ
സ്വപ്നമായ് മണ്ണിലിറങ്ങിയില്ലേ
സ്വർഗ്ഗപ്പൂന്തോട്ടത്തിൽ
പാർക്കും ബുറാക്കല്ലേ
സ്വപ്നമായ് മണ്ണിലിറങ്ങിയില്ലേ
ആകാശ ദേശങ്ങൾ ആലമുൽ ഐബുകൾ
ആകാശ ദേശങ്ങൾ ആലമുൽ ഐബുകൾ
ആമിനക്കോമന കണ്ടതില്ലേ
ആമിനക്കോമന കണ്ടുവല്ലേ
മിഅറാജ് രാവിലെ കാറ്റേ
മരുഭൂ തണുപ്പിച്ച കാറ്റേ
ലക്ഷം മലക്ക് സുജൂദിട്ടു നിൽക്കുന്ന
നക്ഷത്ര ലോകങ്ങൾ കണ്ടുവല്ലേ
ലക്ഷം മലക്ക് സുജൂദിട്ടു നിൽക്കുന്ന
നക്ഷത്ര ലോകങ്ങൾ കണ്ടുവല്ലേ
ഖാബ ഖൗസൈനി വരക്കും ഇലാഹോട്
ഖാബ ഖൗസൈനി വരക്കും ഇലാഹോട്
ഖാതിമുൽ അമ്പിയ ചേർന്നുവല്ലേ
ഖാതിമുൽ അമ്പിയ ചേർന്നുവല്ലേ
മിഅറാജ് രാവിലെ കാറ്റേ
മരുഭൂ തണുപ്പിച്ച കാറ്റേ
മിഅറാജ് രാവിലെ കാറ്റേ
മരുഭൂ തണുപ്പിച്ച കാറ്റേ
കരളിൽ കടക്കുന്ന കടലായ് തുടിക്കുന്ന
കരളിൽ കടക്കുന്ന കടലായ് തുടിക്കുന്ന
കുളിരിൽ കുളിക്കുന്ന കാറ്റേ
മിഅറാജ് രാവിലെ കാറ്റേ
മരുഭൂ തണുപ്പിച്ച കാറ്റേ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ