ഈ കണ്ണു നനഞ്ഞു കുതിർന്നു ഞാൻ




ഈ കണ്ണു നനഞ്ഞു കുതിർന്നു ഞാൻ പാടവേ
ഈ ഖൽബ് പിടഞ്ഞു പിടഞ്ഞു ഞാൻ തേടവേ
ഈ കണ്ണു നനഞ്ഞു കുതിർന്നു ഞാൻ പാടവേ
ഈ ഖൽബ് പിടഞ്ഞു പിടഞ്ഞു ഞാൻ തേടവേ

ജന്മം തന്ന നാഥാ ജീവൻ തന്ന താജാ
ജന്മം തന്ന നാഥാ ജീവൻ തന്ന താജാ
കരയാൻ വിധിച്ചവനോ ഞാനീ ദുനിയാവിൽ
കനലായി തീർത്തവനോ യാറഹ്മാനള്ളാഹ്

അള്ളാഹ് ...അള്ളാഹ് യാ അള്ളാഹ്
ഈ കണ്ണു നനഞ്ഞു കുതിർന്നു ഞാൻ പാടവേ
ഈ ഖൽബ് പിടഞ്ഞു പിടഞ്ഞു ഞാൻ തേടവേ


ഈ കാലമാകെ എന്നിൽ തീ മഴയായ് പെയ്തിറങ്ങീ
ഈ ലോക സൃഷ്ടാവിൽ ഞാനെന്നും
സങ്കടമേറ്റു പാടി
ഈ കാലമാകെഎന്നിൽ തീ മഴയായ് പെയ്തിറങ്ങി
ഈ ലോക സൃഷ്ടാവിൽ ഞാനെന്നും
സങ്കടമേറ്റു പാടി

ഞാൻ നടക്കും വഴികളിലിന്ന്
മുള്ളിൻ മുനകൾ ഏറെയായ്
നീ അല്ലാതില്ല റബ്ബേ
മറുമുഖമായ്‌ ചൊല്ലിടാൻ
അള്ളാഹ് ….അള്ളാഹ് ….യാ അള്ളാഹ്

ഈ കണ്ണു നനഞ്ഞു കുതിർന്നു ഞാൻ പാടവേ
ഈ ഖൽബ് പിടഞ്ഞു പിടഞ്ഞു ഞാൻ തേടവേ
ഈ കണ്ണു നനഞ്ഞു കുതിർന്നു ഞാൻ പാടവേ
ഈ ഖൽബ് പിടഞ്ഞു പിടഞ്ഞു ഞാൻ തേടവേ


ഈ ജന്മ ഗോപുരത്തിൽ
എന്നും ദുഃഖം കാണുവതാര്
ഈ കാലമാകെ എന്നിൽ
നിൻ കടാക്ഷം നൽകിടേണേ
ഈ ജന്മ ഗോപുരത്തിൽ
എന്നും ദുഃഖം കാണുവതാര്
ഈ കാലമാകെ എന്നിൽ
നിൻ കടാക്ഷം നൽകിടേണേ

ഞാനുറങ്ങും രാവുകളിൽ മിഴി നനയാ ദിനമുണ്ടോ
യാദനകൾ ചൊല്ലിടാൻ നീ അല്ലാതാരുണ്ട്
അള്ളാഹ് അള്ളാഹ് യാ അള്ളാഹ്

ഈ കണ്ണു നനഞ്ഞു കുതിർന്നു ഞാൻ പാടവേ
ഈ ഖൽബ് പിടഞ്ഞു പിടഞ്ഞു ഞാൻ തേടവേ

ഈ കണ്ണു നനഞ്ഞു കുതിർന്നു ഞാൻ പാടവേ
ഈ ഖൽബ് പിടഞ്ഞു പിടഞ്ഞു ഞാൻ തേടവേ

ജന്മം തന്ന നാഥാ ജീവൻ തന്ന താജാ
ജന്മം തന്ന നാഥാ ജീവൻ തന്ന താജാ
കരയാൻ വിധിച്ചവനോ ഞാനീ ദുനിയാവിൽ
കനലായി തീർത്തവനോ യാറഹ്മാനള്ളാഹ്
അള്ളാഹ് അള്ളാഹ് യാ അള്ളാഹ്

ഈ കണ്ണു നനഞ്ഞു കുതിർന്നു ഞാൻ പാടവേ
ഈ ഖൽബ് പിടഞ്ഞു പിടഞ്ഞു ഞാൻ തേടവേ

അഭിപ്രായങ്ങളൊന്നുമില്ല: