അസർമുല്ല മണം വീശും കാറ്റേ



അസർമുല്ല മണം വീശും കാറ്റേ -വന്ന്
മിസ്‌റിന്റെ കഥ പറഞ്ഞാട്ടേ ...
മുഖം പൊത്തി സുലൈഖ പൂ ബീവി -പണ്ട്
മുഹബ്ബത്താലല്ലേ ചിരി തൂകി

അസർമുല്ല മണം വീശും കാറ്റേ -വന്ന്
മിസ്‌റിന്റെ കഥ പറഞ്ഞാട്ടേ ...
മുഖം പൊത്തി സുലൈഖ പൂ ബീവി -പണ്ട്
മുഹബ്ബത്താലല്ലേ ചിരി തൂകി

ഇഷ്ടത്തിക്ക് യൂസുഫിനോട്
ഇശ്ഖ് തിങ്ങി നിന്നില്ലേ
മൊഞ്ചിൽ മികച്ച പ്രവാചകനെ തൻ
പൊൻചിരി കൊണ്ട് വളച്ചില്ലേ…

ഇഷ്ടത്തിക്ക് യൂസുഫിനോട്
ഇശ്ഖ് തിങ്ങി നിന്നില്ലേ
മൊഞ്ചിൽ മികച്ച പ്രവാചകനെ തൻ
പൊൻചിരി കൊണ്ട് വളച്ചില്ലേ…

ആ തിരുദൂതൻ ഒഴിഞ്ഞകലുമ്പോൾ
സുന്ദരി ചെന്ന് പിടിച്ചില്ലേ....
പ്രേമിക്കാതെ പോകല്ലേ
ഈ പ്രേമം വിട്ടു കളയല്ലേ....

അസർമുല്ല മണം വീശും കാറ്റേ -വന്ന്
മിസ്‌റിന്റെ കഥ പറഞ്ഞാട്ടേ ...
മുഖം പൊത്തി സുലൈഖ പൂ ബീവി -പണ്ട്
മുഹബ്ബത്താലല്ലേ ചിരി തൂകി


തൽസമയത്തിൻ ആക്ഷേപത്താൽ
മത്സരമൊന്നു നടന്നില്ലേ..
തേൻകനി വച്ച് മുറിക്കാനായി
മങ്കതൻ കത്തി എടുത്തില്ലേ....

തൽസമയത്തിൻ ആക്ഷേപത്താൽ
മത്സരമൊന്നു നടന്നില്ലേ..
തേൻകനി വച്ച് മുറിക്കാനായി
മങ്കതൻ കത്തി എടുത്തില്ലേ....

പൊന്നൊളി യൂസുഫ്‌ അടുത്തു വരുമ്പോൾ
കന്യകൾ അന്ധാളിച്ചില്ലേ
ലക്‌ഷ്യം തെറ്റി പോയില്ലേ
ആ തങ്കകൈ മുറിഞ്ഞില്ലേ....

അസർമുല്ല മണം വീശും കാറ്റേ -വന്ന്
മിസ്‌റിന്റെ കഥ പറഞ്ഞാട്ടേ ...
മുഖം പൊത്തി സുലൈഖ പൂ ബീവി -പണ്ട്
മുഹബ്ബത്താലല്ലേ ചിരി തൂകി

അസർമുല്ല മണം വീശും കാറ്റേ -വന്ന്
മിസ്‌റിന്റെ കഥ പറഞ്ഞാട്ടേ ...
മുഖം പൊത്തി സുലൈഖ പൂ ബീവി -പണ്ട്
മുഹബ്ബത്താലല്ലേ ചിരി തൂകി
മാപ്പിളപ്പാട്ടുകൾ.കോം 

അഭിപ്രായങ്ങളൊന്നുമില്ല: