അള്ളാഹ് റസൂലിനെയും


Allah rasoolineyum

Download mp3 

അള്ളാഹ് റസൂലിനെയും
കഴിച്ചെനിക്കെല്ലാത്തിനും സഖിയാണോരെ
എന്തെന്ന ബൂ അവരിൽ അഖിയായ
സുന്തിര മാനിതാ മാരരേ

അള്ളാഹ് റസൂലിനെയും
കഴിച്ചെനിക്കെല്ലാറ്റിനും സഖിയാണോരെ
എന്തെന്ന ബൂഅവരിൽ അഖിയായ
സുന്തിര മാനിതാ മാരരേ


മുല്ലമലർ മുത്തയച്ചുള്ള ഭംഗി
പുന്നാരപ്പൂവൊരെ എന്തെന്നെ തങ്കി
വള്ളാഹി എൻറെ മനസ്സും കലങ്കി
ഓമനയിൽ മുമ്പുള്ളൊരോർമ്മ പതുങ്കി
പുതുങ്കി കണ്ണീർ ചൊരിഞ്ഞു വലഞ്ഞു
കരഞ്ഞിടൈഞാ..നേ ഉള്ളം
കലങ്കിടൈ തേനേ..

കരുളായി വാപ്പ എന്നുള്ള ബന്ധത്തെ
ഇറയോൻ പിരിച്ചു കളഞ്ഞല്ലോ
കാരിയം സൗജത്തെൻ മാരാരെന്നുള്ള
സാര തിരിയും പൊലിഞ്ഞല്ലോ

നാരികളിൽ വെച്ച് ഭൂമിലോകത്തിൽ
പാരം വലഞ്ഞവളായല്ലോ
മാപ്പ് ഗുണം രെക്ഷ ചെയ്യുവാനെൻറെ
ബാവയും പോയെത്തീംആയല്ലൊ


ആരുണ്ടെനിക്കിനി കാര്യമായിട്ട്
ആരോടുരക്കേണ്ടി എന്നുയിർ കഷ്ടം
കാരിയം കർത്താവ് താങ്കൾക്കറിവത്തെ
കരുണത്താൽ നോക്കുമി ഞാൻ ഫറ്ഹായിട്ട്
കറുഹുമെത്തേ കുളിർമ്മ ബളർമ്മ
മികച്ചല്ലോ നിധിയെ എന്നെ
ഒഴിച്ചല്ലോ മതിയേ..

കണ്ടു മധു മുറ്റി കൂടുവാനല്ലേ
വണ്ട് കൊതിച്ചോടി ചെല്ലുന്നു
തക്കം ഈ കാലം കൊണ്ടോടുൾ മോഹത്താൽ
ദുഃഖിച്ചു തേനല്ലേ മണ്ടുന്നു ..


വന്നേ മലജലം നിന്നങ്ങുപോയെ
കാരിശിയാളെ കൊതിത്തവളായേ
ഊണും ഉറക്കം ഒജീനമ്മട്ടായെ
ഉള്ള സുഖമെല്ലാം പാരിതലായെ
പരത്തിലെന്തും കവിന്ത് സുഗന്ധം
മികന്ത താജാരെ എന്തും
നിറയ്‌ന്ത രാജാവേ

ഉണ്ടെൻ ഒജ്ഹത്തിനായി എന്നിക്കൈ
കൊണ്ടിട്ടെന്നും മധുവോരിന്ന്
ഉറ്റ മറുപടിയും സന്തോഷത്താൽ
എത്തിക്കാണുവാൻ കൊതിക്കുന്നു..


പണ്ടും മറുപടിയില്ലാത്ത കത്ത്
കാരിതർ പോയി മാടത്തക്കയത്ത്
പിണ്ടിയെക്കെത്തുവാൻ ആവശ്യം വെത്ത്
വീണ്ടും ചിലർ കളിയാക്കുന്നതൊത്ത്
അരിമപാദം പിടിത്ത് മണത്ത്

തൊട്ത്ത് സലാമ ഞാനും
ഉരയ്ത്ത് തമാമ ..
തൊട്ത്ത് സലാമ ഞാനും
ഉരയ്ത്ത് തമാമ ..
Mappilapattukal.com

11 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

മാപ്പിള പാട്ടിനു വേണ്ടി മാത്രമായതിനാൽ
വരികൾ മലയാളത്തിൽ മാത്രമായിരിക്കും നന്നാവുക.. പാടുന്ന എല്ലാവർക്കും മംഗ്ലീഷ് വായിച്ചു പാടാൻ കഴിയണമെന്നില്ല....

noufal kottakkadan പറഞ്ഞു...

Ithinte story onnu paranju tharumo

Unknown പറഞ്ഞു...

Mashaallah iniyum ithupole idanam songs

Unknown പറഞ്ഞു...

👍🏻👍🏻👍🏻adipoli

അജ്ഞാതന്‍ പറഞ്ഞു...

ഒരിടത്ത് ബാപ്പയും ഉമ്മയും ഇല്ലാത്ത യതീം ആയ പെൺകുട്ടി ഉണ്ടായിരുന്നു. ഉപ്പയുടെ സഹോദരൻ (എളാപ്പ ) ആയിരുന്നു അവക്ക്‌ സംരക്ഷണം നൽകിയത്. അവൾ വലുതായപ്പോൾ അവളെ എളാപ്പ വിവാഹം കഴിക്കുന്നു. വിദേശത്ത്വി ജോലിക്ക്വാ പോകുന്നു. വിദേശത്ത്ഹ വച്ച് താൻ ചെയ്തത് തെറ്റാണെനും വിവാഹം കഴിക്കാൻ പാടില്ലെന്നും മനസിലാക്കി മൊഴി ചൊല്ലാൻ തയ്യാറാണ് എന്ന കത്തയക്കുകയും തുടർന്ന് ഈ വിവരം പെൺകുട്ടി അറിയുകയും അതിലുണ്ടായ വിരഹവേദന ത്താൽ തന്റെ മാരന് അയക്കുന്ന കത്ത് ആയാണ് കവി എഴുതുന്നത്.

അജ്ഞാതന്‍ പറഞ്ഞു...

♥️👍

അജ്ഞാതന്‍ പറഞ്ഞു...

Ee song full meaning malayalam plss

അജ്ഞാതന്‍ പറഞ്ഞു...

Greatttt

ആനക്കാരൻ എന്ന ഞാൻ പറഞ്ഞു...

ആരെ ഒക്കെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്.. പറഞ്ഞു തരിക.. കണ്ണീരും ഇല്ലാതെ കേട്ട് തീർക്കാൻ സാധിക്കില്ല.. അത്ര തീരാ വേദന അവതരിപ്പിച്ചു പോകുന്നു.. പടച്ചവൻ സാക്ഷി ഇതിലെ യഥാർത്ഥ അനുഭവങ്ങൾ.....

അജ്ഞാതന്‍ പറഞ്ഞു...

Musthafa kamal
ഈ ഗാനം K,MUHAMMED Ponnani എന്നവരുടെ പേരിൽ1940കളിലെ ഒരുറിക്കാർഡ് പ്ലയറിൽ "Sound of kodur " എന്ന You tube ചാനലിൽ കേൾക്കുകയുണ്ടായി.

അജ്ഞാതന്‍ പറഞ്ഞു...

അർത്ഥം ഒന്നും കൂടി വിശദീകരണം ഉണ്ടെങ്കിൽ 👍🏻