കുടമുല്ല ചിരിയുള്ള

കുടമുല്ല ചിരിയുള്ള കുയിലിന്റെ സ്വരമുള്ള
പുതു പുതു മണവാട്ടീ നിന്റെ
അരിമുല്ല കിനാവിലെ അഴകേറും പുതുമാരൻ
ഇതാ ഇതാ ഇതാ വരുന്നേ പെണ്ണെ
ഇതാ ഇതാ ഇതാ വരുന്നേ
(2 പ്രാവശ്യം)

പനിനീറിൻ മണമുള്ള പതിനാറിൻ പരുവം
മലരൊളി രാവിന്റെ പാലൂറും പുളകം
പൊന്മാരി പെയ്യുന്ന പൂമലർ മെയ്യിൽ
(2 പ്രാവശ്യം)

കുളിര് പകർത്തുന്നെ പെണ്ണെ
തളിര് വിരിക്കുന്നെ

കുടമുല്ല ചിരിയുള്ള കുയിലിന്റെ സ്വരമുള്ള
പുതു പുതു മണവാട്ടീ നിന്റെ
അരിമുല്ല കിനാവിലെ അഴകേറും പുതുമാരൻ
ഇതാ ഇതാ ഇതാ വരുന്നേ പെണ്ണെ
ഇതാ ഇതാ ഇതാ വരുന്നേ

മൈലാഞ്ചി കരങ്ങളിൽ പൊൻവളയണിഞ്ഞ്
നവരത്നം പതിച്ചുള്ള കമ്മലും തിളങ്ങി
മതനപ്പൂമണിമാറും കനകത്താൽ നിറഞ്ഞ്
(2 പ്രാവശ്യം)

പുതുമയിൽ ലെങ്കുന്നെ പെണ്ണെ
പള പള മിന്നുന്നേ

കുടമുല്ല ചിരിയുള്ള കുയിലിന്റെ സ്വരമുള്ള
പുതു പുതു മണവാട്ടീ നിന്റെ
അരിമുല്ല കിനാവിലെ അഴകേറും പുതുമാരൻ
ഇതാ ഇതാ ഇതാ വരുന്നേ പെണ്ണെ
ഇതാ ഇതാ ഇതാ വരുന്നേ

പരൽമീൻ പിടയുന്ന മെയ്-കണ്ണിൽ രണ്ടും
പശിമയിൽ കരിമഷിയെഴുതിയ പെണ്ണ്
കരിവണ്ടിൻ നിറമൊത്ത കുതുകൂന്തൽ മിനുക്കി
(2 പ്രാവശ്യം)

കതക് തുറക്കുന്നെ മണിയറ
വാതിൽ തുറക്കുന്നേ

കുടമുല്ല ചിരിയുള്ള കുയിലിന്റെ സ്വരമുള്ള
പുതു പുതു മണവാട്ടീ നിന്റെ 
അരിമുല്ല കിനാവിലെ അഴകേറും പുതുമാരൻ
ഇതാ ഇതാ ഇതാ വരുന്നേ പെണ്ണെ
ഇതാ ഇതാ ഇതാ വരുന്നേ
(2 പ്രാവശ്യം) 

അഭിപ്രായങ്ങളൊന്നുമില്ല: