ഉമ്മാന്റെ കാലടിപ്പാടിലാണ്



ഉമ്മാന്റെ കാലടിപ്പാടിലാണ്
സുവർഗം ഓർത്തോളീ
ഉദി മതിയാം മുത്ത്‌ മുഹമ്മദിൻ
തൂമൊഴി ഉള്ളിലുറച്ചോളീ

അമിഞ്ഞപ്പാലിൻ മധുരം
ഇന്നു മറക്കാമോ..
അമിഞ്ഞപ്പാലിൻ മധുരം
ഇന്നു മറക്കാമോ..

ആയിരം പോറ്റുമ്മ വന്നാൽ
സ്വന്തം പെറ്റുമ്മയായിടുമോ

ഉമ്മാന്റെ കാലടിപ്പാടിലാണ്
സുവർഗം ഓർത്തോളീ
ഉദി മതിയാം മുത്ത്‌ മുഹമ്മദിൻ
തൂമൊഴി ഉള്ളിലുറച്ചോളീ

താലോല പാട്ടുകൾ പോലെ
മറ്റൊരു പാട്ടുണ്ടോ..
താരാട്ടാൻ ഉമ്മയെ പോലെ
വേറൊരു കൂട്ടുണ്ടോ.. 
(2 പ്രാവശ്യം)

ഉമ്മാന്റെ മടിത്തട്ട്
സ്വർഗീയ പൂന്തട്ട് ..
ഉമ്മാന്റെ മടിത്തട്ട്
സ്വർഗീയ പൂന്തട്ട്

സ്നേഹക്കാവാണ് ഉമ്മ
സഹനക്കടലാണ്.. 
സ്നേഹക്കാവാണ് ഉമ്മ
സഹനക്കടലാണ്..

ഉമ്മാന്റെ കാലടിപ്പാടിലാണ്
സുവർഗം ഓർത്തോളീ
ഉദി മതിയാം മുത്ത്‌ മുഹമ്മദിൻ
തൂമൊഴി ഉള്ളിലുറച്ചോളീ

കണ്ണുള്ളോർക്കൊന്നും
കണ്ണിന് കാഴ്ചകളറിയൂല..
കരളിമ്പ പെറ്റുമ്മാനെ
വാങ്ങാനൊക്കൂല..
(2 പ്രാവശ്യം)

ഏറെ പൊറുക്കാനും
എല്ലാം സഹിക്കാനും
ഏറെ പൊറുക്കാനും
എല്ലാം സഹിക്കാനും

മനസ്സുറപ്പുള്ളോര് ഉമ്മ
മധുരക്കനിയാണ്..
മനസ്സുറപ്പുള്ളോര് ഉമ്മ
മധുരക്കനിയാണ്..

ഉമ്മാന്റെ കാലടിപ്പാടിലാണ്
സുവർഗം ഓർത്തോളീ
ഉദി മതിയാം മുത്ത്‌ മുഹമ്മദിൻ
തൂമൊഴി ഉള്ളിലുറച്ചോളീ

അമിഞ്ഞപ്പാലിൻ മധുരം
ഇന്നു മറക്കാമോ..
അമിഞ്ഞപ്പാലിൻ മധുരം
ഇന്നു മറക്കാമോ..

ആയിരം പോറ്റുമ്മ വന്നാൽ
സ്വന്തം പെറ്റുമ്മയായിടുമോ..

ഉമ്മാന്റെ കാലടിപ്പാടിലാണ്
സുവർഗം ഓർത്തോളീ
ഉദി മതിയാം മുത്ത്‌ മുഹമ്മദിൻ
തൂമൊഴി ഉള്ളിലുറച്ചോളീ

അഭിപ്രായങ്ങളൊന്നുമില്ല: