മരണത്തെ നേരിൽ കാണും

Maranathe neril kanum,
Mannodu neeyum cherum



Download mp3



മരണത്തെ നേരിൽ കാണും
മണ്ണോട് നീയും ചേരും
മലക്കുൽ മൗത്ത് അരികെ വന്നാൽ
ഒളിക്കുവാൻ എങ്ങോട്ടോടും

ഇല്ലേയില്ല രക്ഷയില്ല
റബ്ബല്ലാതെ തുണയേകില്ല
ഇല്ലേയില്ല രക്ഷയില്ല
റബ്ബല്ലാതെ തുണയേകില്ല

Mappilapattukal.com

അസ്റായേൽ റൂഹും കൊണ്ട്
മടങ്ങിടും ചാരെ നിന്ന്
അന്നേരം പേരും മാഞ്
വിളിക്കുമെ മയ്യത്തെന്ന്

മരണത്തിൻ വേദനയുണ്ട്‌
മറക്കാത്ത രുചിയതിനുണ്ട്
സഹിക്കുമൊ വേദന കൊണ്ട്
തുണക്കുമോ റബ്ബിത് കണ്ട്

വെണ്ണയിൽ നിന്നും നൂല്
വലിക്കുന്ന പോലെ എന്റെ
ശരീരത്തിൽ നിന്നും റൂഹ് 
എടുക്കുമോ നാഥാ മെല്ലെ

Zakarathin വേദനയിൽ ഞാൻ....
Zakarathin വേദനയിൽ ഞാൻ
പിടയുന്ന നേരം എന്നിൽ
സഹായത്തിൻ ആരുമില്ല
സലാമത് നൽകൂ നാഥാ

മരണത്തെ നേരിൽ കാണും
മണ്ണോട് നീയും ചേരും
മലക്കുൽ മൗത്ത് അരികെ വന്നാൽ
ഒളിക്കുവാൻ എങ്ങോട്ടോടും

കണ്ടവരെല്ലാം അന്ന്
കരയുന്നു ചാരെ നിന്ന്
ചിരിക്കണം നീയും അന്ന്
ഒരുങ്ങണം അതിനായിന്ന്

വിതുമ്പുന്ന അധരങ്ങൾക്‌
അറിവുണ്ട് കഥയിതു കണ്ട്
കാണാത്ത ലോകം ഉണ്ട്
അധൃശ്യങ്ങൾ കാണുന്നുണ്ട്


Zakarathin വേദനയിൽ ഞാൻ....
Zakarathin വേദനയിൽ ഞാൻ
പിടയുന്ന നേരം എന്നിൽ
സഹായത്തിൻ ആരുമില്ല
സലാമത് നൽകൂ നാഥാ

മരണത്തെ നേരിൽ കാണും
മണ്ണോട് നീയും ചേരും
മലക്കുൽ മൗത്ത് അരികെ വന്നാൽ
ഒളിക്കുവാൻ എങ്ങോട്ടോടും

അദാബിന്റെ കലവറയല്ലേ
കബറിന്റെ ഇരുളിൽ നിറയെ
സുഖങ്ങളിൽ മുഴുകിയതല്ലേ
ഹറാമിന്റെ വഴിയിൽ തനിയെ

അഹങ്കാര ഭാവം നിന്നെ
ചതിച്ചിടും ഖബറിൽ പിന്നെ
അറിയണം ആദ്യം തന്നെ
മുഴുകണം അമലിൽ പൊന്നേ

Zakarathin വേദനയിൽ ഞാൻ....
Zakarathin വേദനയിൽ ഞാൻ
പിടയുന്ന നേരം എന്നിൽ
സഹായത്തിൻ ആരുമില്ല
സലാമത് നൽകൂ നാഥാ

മരണത്തെ നേരിൽ കാണും
മണ്ണോട് നീയും ചേരും
മലക്കുൽ മൗത്ത് അരികെ വന്നാൽ
ഒളിക്കുവാൻ എങ്ങോട്ടോടും

മരണത്തെ നേരിൽ കാണും
മണ്ണോട് നീയും ചേരും
മലക്കുൽ മൗത്ത് അരികെ വന്നാൽ
ഒളിക്കുവാൻ എങ്ങോട്ടോടും

ഇല്ലേയില്ല രക്ഷയില്ല
റബ്ബല്ലാതെ തുണയേകില്ല
ഇല്ലേയില്ല രക്ഷയില്ല
റബ്ബല്ലാതെ തുണയേകില്ല

അസ്റായേൽ റൂഹും കൊണ്ട്
മടങ്ങിടും ചാരെ നിന്ന്
അന്നേരം പേരും മാഞ്
വിളിക്കുമെ മയ്യത്തെന്ന്

Mappilapattukal.com

6 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

നല്ല ഗാനം,, പക്ഷെ, സംഗീതം എന്റെ മതം വിലക്കിയിട്ടുണ്ട്,,

Jabir tirur പറഞ്ഞു...

Mashallah,ഇഷ്ടം

അറിവിന്റെ ലോകത്ത് ഒരു സത്യാന്വേഷി പറഞ്ഞു...

ഇസ്ലാം വിലക്ക് ഹറാമായ ഉപകരണവും ഉപയോഗത്തേയും ആഭാസവും ദുഷ്ചെയ്തിയിലേക്ക് കൊണ്ടുപോകുന്ന ഘടകങ്ങളുമാണ്. ശുദ്ദമായ സംഗീതത്തെ ഇസ്ലാം വിലക്കീട്ടില്ല. Above command is Totally by wrong understanding about Music

മുഹിബ്ബ് റസൂൽ പറഞ്ഞു...

തീര്‍ച്ചയായും മ്യൂസിക് ഹറാം തന്നെ

അജ്ഞാതന്‍ പറഞ്ഞു...

Rafi pookottorinte varikal🥰🥰🥰🥰

അജ്ഞാതന്‍ പറഞ്ഞു...

❤❤🌹🌹😭😭